കല്യാണത്തിനുപോകുന്ന തിരക്കിൽ ഇളയ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു, മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴേക്കും കുട്ടി മരിച്ച നിലയിൽ

കാറിൽ അകപ്പെട്ട് രാജസ്ഥാനിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മറന്നുവെച്ച പെൺകുട്ടിയാണ് കാറിൽ വെച്ച് മരണപ്പെട്ടത്. പ്രദീപ് നഗറിന്റെ മകൾ ഗോർവിക നഗർ ആണ് മരിച്ചത്.

ALSO READ: ‘മോദിക്ക് തോൽവി ഭയം’, എതിർ സ്ഥാനാർഥികളായ 55 പേരുടെ നാമനിർദേശ പത്രിക തള്ളി, ചിരിക്കണോ കരയണോ? എന്ന് കൊമേഡിയന്‍ ശ്യാം രംഗീല

പ്രദീപ് നഗറും ഭാര്യയും രണ്ടു പെൺമക്കളുമാണ് വിവാഹം കൂടാൻ പോയത്. സ്ഥലത്തെത്തിയപ്പോൾ ഭാര്യയും മൂത്ത മകളും കാറിൽനിന്നു പുറത്തിറങ്ങി. പ്രദീപ് പിന്നീട് വാഹനം പാർക്ക് ചെയ്യാനായി പോവുകയായിരുന്നു. എന്നാൽ മക്കൾ രണ്ടുപേരും ഭാര്യയ്ക്കൊപ്പമുണ്ടെന്നുകരുതി ഇയാൾ കാർ ലോക്ക് ചെയ്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി. മൂന്ന് മണിക്കൂറോളമാണ് കുട്ടി കാറിൽ ഇരുന്നത്. തുടർന്ന് മരണപ്പെടുകയായിരുന്നു.

ALSO READ: ഫലം നെഗറ്റീവ്: നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News