തമാശക്ക് കൊടുത്ത അടിയിൽ 3 വയസുകാരി മരിച്ചു; പുറത്തറിയാതിരിക്കാൻ മൃതദേഹം കത്തിച്ച അമ്മാവൻ അറസ്റ്റിൽ

MAHARASHTRA CRIME

മഹാരാഷ്ട്രയിൽ മൂന്നുവയസുകാരിയായ അനന്തരവളെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ 38കാരന്‍ അറസ്റ്റില്‍. താനെ ജില്ലയിലെ ഉല്ലാസ്‌നഗറിലാണ് സംഭവം നടന്നത് നടന്നത്. നവംബര്‍ 18 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് മാതാപിതാക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ ഒരു പോലീസ് സ്റ്റേഷനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്.

ALSO READ; ഫുട്‌ബോളിനിടെ തര്‍ക്കം; 12കാരന് നേരെ തോക്ക് ചൂണ്ടി ബിസിനസുകാരന്‍

പ്രതിയെ അറസ്റ്റ് ചെയ്തതായി ഹില്‍ ലൈന്‍ പോലീസ് അറിയിച്ചു. ഇയാളുടെ അടിയേറ്റാണ് കുട്ടി മരിച്ചതെന്നും ചോദ്യം ചെയ്യലിൽ പ്രതി ഇത് സമ്മതിച്ചതായും പോലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കാനായി പ്രതി കുട്ടിയുടെ മൃതദേഹം കത്തിയ്ക്കുകയായിരുന്നുവെന്ന് ഹില്‍ ലൈന്‍ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥനായ അനില്‍ ജഗ്താപ് പറഞ്ഞു.

മനപൂര്‍വ്വം കുട്ടിയെ താന്‍ കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും കുട്ടിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തമാശയ്ക്ക് താനൊരു അടി കൊടുത്തപ്പോള്‍ കുട്ടി അടുക്കളയിലെ സ്ലാബിലിടിച്ചു വീണുവെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ALSO READ; കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

അടിയുടെ ആഘാതത്തില്‍ കുട്ടി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവം പുറത്തറിയാതിരിക്കാനാണ് കുട്ടിയുടെ മൃതദേഹം കത്തിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. അതിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ കുറ്റിക്കാട്ടിലൊളിപ്പിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News