തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു

തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു. പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന മൂന്നുവയസ്സുകാരി നാൻസിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം. ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: മുസ്ലിം നാമധാരികളുടെ പേരിൽ അയോധ്യ രാമക്ഷേത്രത്തിലെ ബോംബ് ഭീഷണി; രണ്ട് സംഘപരിവാറുകാരെ റിമാൻഡ് ചെയ്തു

സമീപകാലത്തുതന്നെ വയനാട്ടിലും കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേരാണ്. മാനന്തവാടി പുതുശ്ശേരിയിലെ കര്‍ഷകന്‍ ജനുവരിയില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പിലാക്കാവിലും മീനങ്ങാടിയിലും കടുവാ ആക്രമണങ്ങളുണ്ടായി. ഇപ്പോള്‍ കടുവാ ആക്രമണമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്ന് മുന്‍പ് കടുവയെ പിടികൂടിയിരുന്നു. ഇവിടെയുള്ള ഏദന്‍ വാലി എസ്റ്റേറ്റില്‍ കടുവയുടെ സാന്നിദ്ധ്യം നേരത്തേ സ്ഥിരികരിച്ചിട്ടുണ്ട്.

Also Read: വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ആകാത്തതിന് പരിഹാരം; തന്ത്രിയുടെ ചങ്ങലകൊണ്ടുള്ള അടി കൊണ്ട് യുവതി കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News