ആന്ധ്രയില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, പാടത്ത് കുഴിച്ചുമൂടി

Crime

ആന്ധ്രയില്‍ മൂന്നുവയസുകാരിയെ ബന്ധുവായ 22കാരന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി പാടത്ത് കുഴിച്ചുമൂടി. ഒരേ കോളനിയിലാണ് ഇരുവരും താമസിക്കുന്നത്. ചോക്‌ളേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ് ഇയാളെ കുട്ടിയെ വീട്ടില്‍ നിന്നും പുറത്തെത്തിച്ചത്. കുട്ടി മരിച്ചതോടെ പാടത്ത് കുഴിച്ചുമൂടുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കള്‍ അന്വേഷണം ആരംഭിച്ചു. കണ്ടെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പ്രതിക്കൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പരാതി നല്‍കിയത്.

ALSO READ:  കേരളവും തമിഴ്നാടും ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്തിയത് പുരോഗമന ചിന്ത കാരണം: ഉദയനിധി സ്റ്റാലിൻ

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്വന്തം സഹോദരനെ പോലെ കണ്ടയാള്‍ മകളെ കൊന്നുവെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുട്ടിയുടെ മാതാപിതാക്കള്‍.

ALSO READ: കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ഹൃത്വിക്, ആശംസകളുമായി മുന്‍ഭാര്യ

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുട്ടിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News