വഴിമാറിയ ചരിത്രത്തിന് മൂന്നാണ്ട് ; പറഞ്ഞത് പാലിച്ച് പിണറായി സര്‍ക്കാര്‍!

ചിലര്‍… ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും. മൂന്ന് വര്‍ഷങ്ങള്‍ മുമ്പ് ഇങ്ങനൊരു മെയ് രണ്ടിനാണ് ഭരണത്തുടര്‍ച്ച നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വ്യാജ പ്രചരണങ്ങള്‍ ആരോപണങ്ങള്‍ എന്നിവയെ എല്ലാം പിന്തള്ളി ഇരട്ടി കരുത്തോടെ ഇരട്ടച്ചങ്കന്റെ ടീം വീണ്ടും ജനപ്രിയ സര്‍ക്കാരെന്ന ഖ്യാതിയോടെ ഭരണത്തിലേക്കെത്തി. രാഷ്ട്രീയം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയില്ല. അനാവശ്യമായ വിവാദങ്ങള്‍, സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍, കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തിയുള്ള വെല്ലുവിളികളൊന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിലപോയില്ല.

ALSO READ:  ‘ബ്രിജ് ഭൂഷനെ തട്ടി മാറ്റി ബിജെപി’, ലൈംഗികാതിക്രമ വിവാദം പേര് കളഞ്ഞു, സിറ്റിംഗ് എം പി സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം

ലോകം തന്നെ വിറച്ച കോവിഡ് മഹാമാരി, നിപ്പ, അപ്രതീക്ഷിതമായി നേരിട്ട വെള്ളപ്പൊക്കം, ഓഖി ഇവയെ എല്ലാം കരുത്തോടെ നേരിട്ട ക്യാപ്റ്റന്റെ സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ജനങ്ങള്‍ക്കൊപ്പമുണ്ട്. ഈ കപ്പലിനൊരു കപ്പിത്താനുണ്ടെന്ന് ഒരു ജനപ്രതിനിധി ഉറക്കെ നിയമസഭയില്‍ ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ കേരള ജനതയുടെ സ്വരം തന്നെയാണ് അവിടെ ഉയര്‍ന്ന് കേട്ടത്. ശരിയായ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ ഒരു കാരണവും കൂടാതെ ഭരണം മാറിമാറി വന്നിരുന്ന കേരളത്തില്‍ ആദ്യമായി ചരിത്രം സൃഷ്ടിച്ചു എല്‍ഡിഎഫ് സര്‍ക്കാര്‍. ജനപക്ഷത്ത് നിന്ന് എല്ലാ പ്രതിസന്ധികളെയും നേരിട്ട ജനപ്രിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനമനസുകള്‍ നല്‍കിയ സമ്മാനമാണ് ഭരണത്തുടര്‍ച്ച എന്ന് വിമര്‍ശനങ്ങള്‍ കുത്തിനിറച്ച പല മാധ്യമങ്ങള്‍ക്കും സമ്മതിക്കേണ്ടിയും വന്നു എന്നത് മറ്റൊരു വസ്തുത. പിണറായി വിജയന്‍ എന്ന കരുത്തനായ നേതാവ് കോവിഡിന്റെ രണ്ടാം തരംഗത്തിലും ഞാന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ച് കൊണ്ട് മുന്നോട്ടുവന്നു.

ALSO READ:  മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം: യൂട്യൂബ് ചാനലിനും ഇൻസ്റ്റഗ്രാം അക്കൗണ്ടിനും എതിരെ വീണ്ടും കേസെടുത്ത് പൊലീസ്

ശരിയായ വിവരങ്ങളും കണക്കുകളും ജനങ്ങളെ ബോധിപ്പിച്ചു. ഒപ്പമുണ്ടെന്ന വാക്കിനൊപ്പം തെരഞ്ഞടുപ്പുകളില്‍ പറഞ്ഞ വാഗ്ദാനങ്ങളും ഒന്നൊന്നായി നടപ്പിലാക്കി ഇവിടൊരു പ്രവര്‍ത്തനകക്ഷമമായ സംവിധാനമുണ്ടെന്ന് യുവാക്കള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരെ മനസിലാക്കി കൊടുത്തു. അവയെല്ലാം വിമര്‍ശനങ്ങളെ അവഗണിച്ചുള്ള വോട്ടായി മാറി. കര്‍ക്കശകാരനായ വിട്ടുവീഴ്ച ഇല്ലാത്ത ഇരട്ടച്ചങ്കനായ ക്യാപ്റ്റന്‍ ലൈഫ് പദ്ധതി മുതല്‍ കിഫ്ബിയിലൂടെയും ജനങ്ങള്‍ക്കൊപ്പം വികസനത്തിന്റെ നായകനായി അദ്ദേഹം ഒരു ജനനായകന്‍ എങ്ങനെയാകണമെന്ന് തെളിയിച്ചു. ഇന്ന് വെറും കേരളമല്ല നമ്പര്‍ വണ്‍ കേരളം എന്ന നിലയിലേക്ക് കൈപിടിച്ചുയര്‍ത്തിയ പിണറായി വിജയനെന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം പ്രമുഖ നേതാക്കള്‍ വിമര്‍ശന ശരങ്ങള്‍ ഉയര്‍ത്തുമ്പോഴും, കണ്ണൂര്‍ പിണറായിയിലെ മുണ്ടയില്‍ കോരന്റെ മകന്‍ വിജയന്‍ കരുത്തോടെ പറയുന്നുണ്ട് മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളു എന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News