മുറ്റത്ത് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മൂന്നര വയസ്സുകാരൻ മരിച്ചു

മുറ്റത്ത് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മൂന്നര വയസ്സുകാരൻ മരിച്ചു. പാണ്ടിക്കാട് സ്വദേശികളായ അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടു വീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ റസൽ കുഴഞ്ഞു വീഴുകയായിരുന്നു.

ALSO READ: മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; തിരിച്ചടി നേരിട്ട് ഭരണപക്ഷം

ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം രാത്രി 9 മണിയോടെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

ALSO READ: ലൊക്കേഷനില്‍ ടോയ്‌ലറ്റ് ഇല്ല, വസ്ത്രം മാറാൻ ഇടമില്ല; നേരിടേണ്ടി വന്ന വേര്‍തിരിവുകളെക്കുറിച്ച് നടി ദിയ മിര്‍സ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News