ആന്ധ്രയിൽ ചോക്ലേറ്റ് നൽകി മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; കൊലപ്പെടുത്തിയതിന് ശേഷം വയലിൽ കുഴിച്ചിട്ടു

rape

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മൂന്ന് വയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഇതേ കോളനിയിൽ താമസിച്ചിരുന്ന 22കാരനായ പ്രതി വെള്ളിയാഴ്ച കുട്ടിയെ ചോക്ലേറ്റ് നൽകി വയലിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇയാൾ മൃതദേഹം വയലിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും കസ്റ്റഡിയിൽ എടുത്തതായും പൊലീസ് സൂപ്രണ്ട് എൽ സുബ്ബരായുഡു പറഞ്ഞു. സംശയാസ്പദ രീതിയിലാണ് ഇയാൾ പെരുമാറിയത്. സ്‌കൂളിന് സമീപത്തെ തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു.

Read Also: അശ്വനി കുമാർ വധക്കേസ്: മൂന്നാം പ്രതി എംവി മർഷൂക്ക് കുറ്റക്കാരനെന്ന് കോടതി

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി പുത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇരയുടെ അമ്മ പ്രതിയോട് സഹോദരനെപ്പോലെയാണ് പെരുമാറിയതെന്ന് എസ്പി പറഞ്ഞു. പലപ്പോഴും വീട്ടിലെത്തി കുട്ടിയുമായി കളിക്കുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News