വിൽപനക്ക് സൂക്ഷിച്ച കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

വിൽപനക്ക് സൂക്ഷിച്ച കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ. പന്തളം കുന്നിക്കുഴിയിൽ ഗുരുപ്രിയൻ (21), കുരീക്കാവിൽ രഞ്ജിത്ത് (25), റാന്നി പെരുനാട് വേലുപറമ്പിൽ വിഷ്ണു (27) എന്നിവരെയാണ് ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടിയത്. ചെറുപൊതികളാക്കി കൈവശം സൂക്ഷിച്ച കഞ്ചാവുമായി കഴിഞ്ഞദിവസം രാത്രി 9 മണിയോടുകൂടി പന്തളം മുടിയൂർക്കോണം മന്നത്തു കോളനി ഭാഗത്തു നിന്നുമാണ് മൂവരെയും പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസിന് ലഭിച്ച രഹസ്യവിവരം നർകോട്ടിക് സെൽ ഡിവൈഎസ് പി കെ.എ വിദ്യാധരന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. മുടിയൂർക്കോണം മന്നത്തുകോളനി കേന്ദ്രീകരിച്ചാണ് പ്രതികൾ കഞ്ചാവ് ശേഖരണവും കൈമാറ്റവും നടത്തിവന്നത്. ചെറു പൊതികളാക്കി വില്പനക്ക് സൂക്ഷിച്ചുവന്ന കഞ്ചാവിന്റെ ഉറവിടം അന്വേഷിക്കുകയാണ് പൊലീസ് സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News