കോട്ടയത്തെ കുമാരനല്ലൂരില്‍ ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയത്തെ കുമാരനല്ലൂരില്‍ ടോറസും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ടോറസ് ലോറിക്കിടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

കോട്ടയം സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ്, തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുമാരനല്ലൂര്‍ കുടയം പടി റോഡില്‍ അങ്ങാടി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്താണ് അപകടം നടന്നത്. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News