തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്നും അയോഗ്യയാക്കി

തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്നും അയോഗ്യയാക്കി. അയോഗ്യയാക്കിക്കൊണ്ടുള്ള നോട്ടീസ് നഗരസഭ സെക്രട്ടറി ടി കെ സന്തോഷ് ആണ് അജിതയുടെ വീട്ടിലെത്തി കൈമാറിയത്. അവധി അപേക്ഷയോ മറ്റു കാര്യങ്ങളോ ബോധ്യപ്പെടുത്താതെ മൂന്നുമാസം തുടർച്ചയായി സ്ഥിരം സമിതിയോഗത്തിൽ പങ്കെടുക്കാതിരുന്നതാണ് നടപടിക്ക് കാരണം. കോൺഗ്രസ് കൗൺസിലറാണ് അജിത തങ്കപ്പൻ.

Also read: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ

അതേസമയം, ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയര്‍പേഴ്സണും വൈസ് ചെയര്‍ പേഴ്സണും രാജിവെച്ചു. നഗരസഭ ചെയർപേഴ്സൻ സുശീലാ സന്തോഷും വൈസ് ചെയർപേഴ്സൻ യു രമ്യയുമാണ് രാജിവെച്ചത്. ബുധനാഴ്ച എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ട് നാടകീയമായി രാജി പ്രഖ്യാപിച്ചത്. ബിജെപിയുടെ കൗൺസിലർ കെ.വി പ്രഭയുടെ പിന്തുണയോടാണ് എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

Also read: ‘കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ നടന്നത് സിപിഎമ്മിനെ അപമാനിക്കൽ’: എം എം വർഗ്ഗീസ്

ആകെ 33 വാർഡുകളാണ് ഉള്ളത്. അതിൽ നിലവിലെ കക്ഷിനില ബി ജെ പി – 18, എൽഡിഎഫ് – 9, യുഡിഎഫ് – 5, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ്. നിലവിലെ ബി ജെ പി യിലെ 3 കൗൺസിലർമാർ വിമതരായി നിൽക്കുന്ന സാഹചര്യത്തിൽ അവരെ അനുനയിപ്പിക്കാൻ കഴിയാത്തതിനാൽ ആണ് ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെച്ചത്. വിമതരായി നിന്ന ബി ജെ പി കൗൺസിലർമാരെ അനുനയിപ്പിക്കാനാണ് രാജിവെപ്പിച്ചത് എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here