തൃശൂര്‍ അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

തൃശൂര്‍ അതിരപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. പത്താം ബ്ലോക്കില്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപം പുലര്‍ച്ചെ ആണ് സംഭവം. പശുവിന്റെ പകുതിയോളം പുലി തിന്ന ശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നു.

Also Read: കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടില്ലെന്ന് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം

കഴിഞ്ഞ ഒരാഴ്ചക്കിടെ പാലപ്പിള്ളി പ്രദേശത്ത് രണ്ടു തവണ പുലിയിറങ്ങി സമാന രീതിയില്‍ പശുവിനെ കൊന്നിരുന്നു. നേരത്തേയും പലതവണ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന് പ്ലാന്റേഷന്‍ തൊഴിലാളികളും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration