തൃശൂരിലെ എടിഎം കവര്‍ച്ച: പ്രതികളുടെ അറസ്റ്റ് കേരള പൊലീസ് രേഖപ്പെടുത്തി

തൃശ്ശൂര്‍ ബാങ്ക് എടിഎം കവര്‍ച്ച നടത്തിയ കേസിലെ പ്രതികളുടെ അറസ്റ്റ് കേരള പൊലീസ് രേഖപ്പെടുത്തി. ഹരിയാന സ്വദേശികളായ അഞ്ചു പതികളെയും മെഡിക്കല്‍ പരിശോധനയ്ക്കായി തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവരും. ആകെയുള്ള ഏഴ് പ്രതികളില്‍ ഒരാളെ പൊലീസ് ഏറ്റുമുട്ടലില്‍ വെടി വെച്ചു കൊന്നു. മറ്റൊരാള്‍ക്ക് പൊലീസിന്റെ വെടിയേറ്റ് ഒരു കാല്‍ മുറിച്ചു മാറ്റി.
പ്രതികളുമായി പൊലീസ് തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നും തൃശൂരിലേക്ക് പുറപ്പെട്ടു.

ALSO READ: ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിന്റെ എൻജിന്‍ മുറിയില്‍ നിന്ന് പുക; സംഭവം തിരുവനന്തപുരം വിമാനത്താവളത്തില്‍

പ്രതികളുമായി പൊലീസ് സംഘം നാളെ തെളിവെടുപ്പ് നടത്തും. ഇന്ന് വൈകിട്ടോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. ഇര്‍ഫാന്‍, സൊഖീന്‍ ഖാന്‍, മുഹമ്മദ് കുക്രം, ഷബീര്‍, മുബാരിക്ക് എന്നിവരടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News