റോബിൻഹുഡ് സിനിമയെ വെല്ലുന്ന എടിഎം കവർച്ച; തൃശ്ശൂരിൽ ഹരിയാന സ്വദേശികൾ പൊലീസ് പിടിയിൽ

തൃശ്ശൂരിൽ ട്രക്ക് ഡ്രൈവര്‍മാരായി വന്ന് എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികള്‍ പൊലീസ് പിടിയില്‍. സിയാ ഉള്‍ ഹഖ്, നവേദ് എന്നിവരെയാണ് തൃശ്ശൂർ പുതുക്കാട് പൊലീസിന്റെ പിടിയിലായത്. സിസിടിവികളും മൊബൈല്‍ കോളുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചുള്ള വ്യാപക അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.

Also read:വിഴിഞ്ഞം പദ്ധതിയിൽ ഏറ്റവും ഗുണമുണ്ടാവുക മത്സ്യത്തൊഴിലാളികൾക്ക്; മന്ത്രി അഹമ്മദ് ദേവർകോവിൽ

പ്രതികള്‍ ഹരിയാനയിൽ സിറ്റിസൺ സർവീസ് സെന്ററുകൾ നടത്തിവരുകയാണ്. സിറ്റിസൺ സർവീസ് സെന്ററുകളിൽ നിന്നും ശേഖരിക്കുന്ന ഐ ഡി കാർഡുകളും ആധാർ കാർഡുകളും ഉപയോഗിച്ചാണ് പ്രതികൾ കൃത്രിമമായി ബാങ്ക് അക്കൗണ്ടുകൾ നിർമ്മിക്കുന്നത്. അക്കൗണ്ടുകളിൽ ചെറിയ തുക നിക്ഷേപിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ എത്തി പണം എടിഎമ്മിലൂടെ പിൻവലിക്കും. എടിഎമ്മിൽ നിന്നും പണം പുറത്തുവരുന്നതിനിടെ പ്രതികൾ എടിഎമ്മിൽ സാങ്കേതിക പിഴവ് ഉണ്ടാക്കിയാണ് പണം തട്ടിയെടുക്കുന്നത്. ഇതിലൂടെ ഒരേസമയം തട്ടിപ്പുകാർക്ക് എടിഎം മെഷീനിൽ നിന്നും പൈസ ലഭിക്കുകയും ബാങ്കുകൾക്ക് പണം നൽകിയില്ലെന്ന സന്ദേശം പോവുകയും ചെയ്യും.

Also read:സ്വർണ വില കുതിച്ചുയർന്നു; ഇന്ന് മാത്രം പവന് 1120 രൂപ കൂടി

പിന്നീട് ബാങ്കുകളിലെത്തി പണം നേടിയെടുക്കുന്നതാണ് ഇവരുടെ പതിവ്. രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ മലയോര ഗ്രാമത്തിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഇവിടെ രാത്രി നടത്തിയ തന്ത്രപരമായ റെയ്ഡിലൂടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഹരിയാന പൊലീസിന്റെ സഹായവും പുതുക്കാട് പൊലീസിന് ലഭിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News