ഇത് ഒരു ഇൻഡോ – തായ്‌ലൻഡ് ബന്ധം; തൃശൂരുകാരന് വധുവായി തായ്‌ലന്‍ഡുകാരി

തായ്‌ലന്‍ഡുകാരി പെണ്ണിനെ തൃശൂരുകാരൻ പയ്യൻ മിന്നു കെട്ടി. ചാലക്കുടിക്കടുത്ത് മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രമാണ് അപൂർവ വിവാഹത്തിന് വേദിയായത്. തൃശൂർ കോടാലി സ്വദേശി അജിത്ത് കുമാറും തായ്‌ലൻഡ് സ്വദേശി വാങ്നോയി കിറ്റ്പോളുമാണ് വിവാഹിതരായത്.

Also read:‘സംസ്ഥാന മത്സ്യ കർഷക അവാർഡ് പ്രഖ്യാപിച്ചു; അവാർഡുകൾ ജൂലൈ പത്തിന് സമ്മാനിക്കും

വരനായ അജിത്ത് കുമാറിൻ്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ഞായറാഴ്ച ചീനിക്കൽ ഭഗവതി ക്ഷേത്രത്തിൽ വിവാഹം നടന്നത്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ഐ ടി കമ്പനിയിൽ ഒരുമിച്ച് ജോലിചെയ്യുന്ന അജിത്തും വാങ് നോയി കിറ്റ് പോളും ഏറെ നാളായി പ്രണയത്തിലായിരുന്നു.’

Also read:ജഗതിയുടെ ടൈമിങ് ഇല്ല; തുടക്ക കാലത്ത് സിനിമാ ലോകത്തു നിന്നും ഉണ്ടായ കണ്ണീര്‍ അനുഭവം പങ്കിട്ട് നടന്‍ സലീംകുമാര്‍

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതം ലഭിച്ചതോടെ കേരളത്തിലെത്തി നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് വിവാഹം നടത്തിയത്. തായ്‌ലന്‍ഡുകാരിയായ വധു മലയാളി വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തിയതും കൗതുകമായി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണു നെടുമ്പ്രക്കാട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇരുവരും തായ്‌ലന്‍ഡിലേക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News