തൃശൂരിൽ ബസ് അപകടത്തിൽ നിന്നും കാൽനട യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂർ ചൊവ്വൂരിൽ ബസ് അപകടത്തിൽ നിന്നും കാൽനട യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടരയോടെ ചൊവ്വൂർ ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമായിരുന്നു സംഭവം. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ്സിൻ്റെ മുൻഭാഗം ശരീരത്തിൽ തട്ടിയെങ്കിലും സ്ത്രീക്ക് മനസാന്നിധ്യം വീണ്ടെടുത്ത് ഓടിമാറാൻ കഴിഞ്ഞതാണ് രക്ഷയായത്.

Also read:ആകാശം തൊട്ട പ്രണയം: വിമാനത്തിൽവെച്ച് വിവാഹാഭ്യർത്ഥന നടത്തി യുവതി, കയ്യടിച്ച് സോഷ്യൽ മീഡിയ

ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നതും വലിയ അപകടം ഒഴിവാക്കി. ബസ് സ്റ്റോപ്പിലേക്ക് നടന്നു വരികയായിരുന്നു സ്ത്രീ. പെരുമ്പിള്ളിശ്ശേരി ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ശില്പി എന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് അപകടമുണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News