തൃശൂർ ചാവക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

തൃശൂർ ചാവക്കാട് ഒരുമനയൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഒരു മനയൂർ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ശാഖാ റോഡിൽ ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം നടന്നത്. നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്. ഗുണ്ട്, വെളുത്ത കല്ലിൻ കഷ്ണങ്ങൾ തുടങ്ങിയവ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. സ്ഫോടന ശബ്ദം കേട്ടെത്തിയ പരിസരവാസികൾ പുക ഉയരുന്നതാണ് കണ്ടത്.

ALSO READ: കേരളത്തിൽ എസ് എസ് എൽ സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

നാട്ടുകാർ ഉടൻ തന്നെ ചാവക്കാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സ്ഥലത്തു നിന്നും പൊട്ടിയ സിഗരറ്റ് ലൈറ്ററും കണ്ടെത്തി. സംഭവത്തിൽ ഒരുമനയൂർ സ്വദേശി ഷെഫീഖ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ALSO READ: ആലുവയിൽ പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News