ചാവക്കാട് ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ ചാകര; പാലത്തിൽ തുള്ളിക്കളിച്ച് ചാളക്കൂട്ടം, വീഡിയോ

തൃശൂർ ചാവക്കാട് ബീച്ചിൽ കടലിലേക്കുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിൽ ഇന്നലെ ചാളകളുടെ തിരക്കായിരുന്നു. തിരമാലകൾക്ക് മുകളിലൂടെ നടന്ന് വിനോദ സഞ്ചാരികൾക്ക് കടൽകാഴ്ചകൾ കാണാനായി നിർമ്മിച്ച പാലത്തിലാണ് ചാകരയിൽ നിറയെ ചാളകൾ അടിഞ്ഞു കയറിയത്.

Also Read; ട്രെയിൻ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു; യുപിയിൽ യുവാവ് അറസ്റ്റിൽ

തൃശൂരിന്റെ തീരമേഖലയിൽ ചാകരക്കാലത്ത് കരയിലേക്ക് തിരമാലകൾക്കൊപ്പം മത്സ്യങ്ങൾ അടിഞ്ഞു കയറുന്നത് സാധാരണ കാഴ്ചയാണ്. എന്നാൽ ഇന്നലെ ചാവക്കാട് ബീച്ചിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് മത്സ്യങ്ങൾ അടിഞ്ഞു കയറിയത് പുതുമയുള്ള കാഴ്ചയായി മാറി. ജനത്തിരക്കില്ലാത്ത സമയത്താണ് മത്സ്യങ്ങൾ അടിഞ്ഞു കയറിയതെങ്കിലും സംഭവമറിഞ്ഞതോടെ രസകരമായ ഈ കാഴ്ച കാണാൻ നിരവധി ആളുകൾ പിന്നീട് ബീച്ചിലേക്ക് ഒഴുകിയെത്തി.

Also Read; 15000 വർഷങ്ങൾക്ക് മുൻപ് മരിച്ച മനുഷ്യരെ മനുഷ്യർ ഭക്ഷണമാക്കിയിരിക്കാം എന്ന് പഠനം

കാഴ്ച കാണാൻ എത്തിയവർ അവസരം മുതലാക്കി സഞ്ചിയിലും ബാഗിലും കവറിലുമൊക്കെയായി മത്സ്യങ്ങൾ വാരിയെടുക്കുകയും ചെയ്തു. പാലം കാണാൻ എത്തിയവർക്കും ആവശ്യത്തിന് മീൻ കിട്ടി. വിനോദ സഞ്ചാരികൾക്ക് തിരമാലകൾക്ക് മുകളിൽ കൂടി നടക്കാനും കടൽകാഴ്ചകൾ ആസ്വദിക്കാനുമായി നിർമ്മിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടുകാർക്കായി തുറന്നു കൊടുത്തത്.

Also Read; തിരുവനന്തപുരത്ത് സിനിമ കണ്ട് മടങ്ങിയ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News