12-കാരനെ ക്രൂരമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 97 വര്‍ഷം കഠിന തടവ്

വീട്ടില്‍ ട്യൂഷനെത്തിയ പന്ത്രണ്ടുകാരനെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 59 കാരന് 97 വര്‍ഷം കഠിന തടവ്.അഞ്ചേരി വളര്‍ക്കാവ് നെടിയമ്പത്ത് ബാബുവിനെയാണ് തൃശൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.97 വര്‍ഷം കഠിന തടവിനുപുറമെ 5,61,000 രൂപ പിഴയും അടയ്ക്കണം. 2021 ഓഗസ്റ്റ് മുതല്‍ 2022 ഫെബ്രുവരി വരെ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. പ്രതിയുടെ വീട്ടില്‍ ട്യൂഷനെത്തിയപ്പോഴായിരുന്നു ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

ALSO READകളമശ്ശേരി ബെവ്കൊയിൽ മോഷണ ശ്രമം

പരാതിയില്‍ ഒല്ലൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഹരീന്ദ്രന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ബെന്നി ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ചു. 15 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു . 26 രേഖകളും ആറു തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനെ സഹായിക്കാനായി ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ജോഷി സി ജോസ്, സി വി വിനീത് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എ സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News