നിർണായ കൂടിക്കാഴ്ചയ്ക്കായി തൃശ്ശൂർ ഡിസിസി പ്രസിഡന്റെ ദില്ലിയിൽ.കെസി വേണുഗോപാലിനെ കാണാനും നീക്കമുണ്ട്. കെപിസിസി പ്രസിഡൻറ് പ്രതിപക്ഷ നേതാവ് എന്നിവരുമായി ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ കൂടിക്കാഴ്ച നടത്തും.ഡൽഹിയിലെത്തി കാര്യങ്ങൾ വിശദീകരിക്കാൻ നേതൃത്വം അറിയിച്ചതനുസരിച്ചാണ് ജോസ് വള്ളൂർ ദില്ലിയിൽ എത്തിയത്.താൻ നിരപരാധിയാണെന്ന് തെളിയിക്കാനാണ് നീക്കം.ഒപ്പം രാജി സന്നദ്ധത അറിയിക്കുമെന്ന് സൂചനയുണ്ട്.
ALSO READ: മൂന്നാം മോദി സർക്കാർ; ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിക്ക് 4 മന്ത്രിമാരെന്ന് റിപ്പോർട്ട്
ശനിയാഴ്ച പുലർച്ചെയാണ് ദില്ലിയിലേക്ക് പുറപ്പെട്ടത്. തൻറെ നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങളുമായാണ് ജോസ് വള്ളൂർ ഡൽഹിയിൽ എത്തിയത്.തൃശ്ശൂരിലെ കൂട്ടത്തല്ലിൽ 24 മണിക്കൂറിനു ശേഷം ഡിസിസി വിശദീകരണവുമായി എത്തിയത്.
മദ്യപിച്ചെത്തിയ സജീവൻ കുരിയച്ചിറയും സംഘവും ഉണ്ടാക്കിയ സംഘർഷമാണ് ഡിസിസിയിലേത് എന്നാണ് വിശദീകരണം.ഡിസിസി പ്രസിഡന്റ് ദില്ലിയിലെത്തിയതിന് പിന്നാലെയാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here