തൃശൂരിൽ പണം നൽകി വോട്ട് വാങ്ങാനുള്ള ബിജെപി ശ്രമം; കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ഒളരി ശിവരാമപുരം കോളനിയിയിലെ വീടുകളില്‍ പണം നല്‍കി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഇന്നു വൈകീട്ട് ബി ജെ പി പ്രവർത്തകർ വീടുകളിലെത്തി ഒരു വീടിന് 500 രൂപ വീതം നല്‍കി എന്ന പരാതിയിലാണ് നടപടി. രണ്ടു ബിജെപി പ്രവർത്തകരാണ് ശിവരാമപുരം കോളനിയിലെത്തി പണം നൽകിയത്. നാട്ടുകാർ എത്തിയതോടെ ബിജെപിക്കാർ മുങ്ങി.

Also Read: ആന്‍റോ ആന്‍റണിക്ക് വോട്ടുചെയ്യുന്നവരെ സമ്മതിക്കണം’ ; പാർലമെന്‍റിന്‍റെ നിലവാരമുയര്‍ത്താന്‍ ഐസക് വേണം, ബ്രിട്ടാസിന്‍റെ പ്രകടനം കാണുന്നില്ലേയെന്ന് ഹരീഷ് വാസുദേവന്‍

120 വീടുകളുള്ള പട്ടിക ജാതി കോളനിയാണ് ഒളരിക്കര ശിവരാമപുരം കോളനി. ഇവിടത്തെ രണ്ടു വീട്ടമ്മമാർക്കാണ് നിശംബ്ദ പ്രചാരണത്തിൻ്റെ മറവിൽ ബിജെപി പ്രവർത്തകരെത്തി പണം നൽകിയത്. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. രണ്ടു ബിജെപി പ്രവർത്തകരാണ് തങ്ങളുടെ വീട്ടിലെത്തി അഞ്ഞൂറു രൂപ നോട്ട് നൽകിയതെന്ന് ചക്കനാരി വീട്ടിൽ ലീല, അടിയാട്ട് വീട്ടിൽ ഓമന എന്നിവർ പറഞ്ഞു.

Also Read: പാർലമെൻ്റിൽ കേരളം അനാഥമാകരുത്, നാളെയും മതനിരപേക്ഷ ഇന്ത്യ നിലനിൽക്കണം: എം സ്വരാജ്

ബിജെപി പ്രവർത്തകനായ സുഭാഷ് എന്നയാളും മറ്റൊരാളും കൂടിയാണ് പണം നൽകാൻ എത്തിയത്. സംശയം തോന്നി എത്തിയപ്പോഴേക്കും ഇരുവരും ഓടിക്കളഞ്ഞതായി കോളനി നിവാസിയായ സുജിത്ത് പറഞ്ഞു. തൃശൂർ ലോകസഭാ മണ്ഡലത്തിലും പണം നൽകി വോട്ടു വാങ്ങാനുള്ള ബി ജെ പി തന്ത്രം നടന്നു വരുന്നതായാണ് ശിവരാമപുരം കോളനിയിലെ സംഭവം തെളിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News