തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്ത് ഈസ്റ്റ് പൊലീസ്

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെ 20 പേർക്ക് എതിരെയാണ് സജീവൻ കുരിയച്ചിറയുടെ പരാതിയിൽ കേസ് എടുത്തത്. കൂട്ടത്തല്ലിനു പിന്നാലെ തൃശ്ശൂരിൽ ഇന്നും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

Also Read; ബിഷപ്പിന്റെ വേഷത്തിലെത്തി മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്‌ദാനം; കോടികൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെയാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസടുത്തത്. മർദ്ദനമേറ്റ ഡിസിസി ഓഫീസ് സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേരൽ, മർദനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. തനിക്കെതിരെയുണ്ടായ അക്രമത്തിൽ പരാതിയുമായി മുന്നോട്ടു തന്നെ പോകുമെന്ന് സജീവൻ കുരിയച്ചിറ പറഞ്ഞു.

കോൺഗ്രസിന്‍റെ തോൽവിയിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിൻ്റെ തുടർച്ചയായാണ് വെള്ളിയാഴ്ച വൈകിട്ട് സംഘർഷമുണ്ടായത്. അതേസമയം ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിനു പിന്നാലെ തൃശൂരിൽ ഇന്നും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എംപി വിൻസെൻ്റിനും അനിൽ അക്കരയ്ക്കും എതിരെയാണ് പോസ്റ്റർ. തൃശ്ശൂർ പ്രസ് ക്ലബ്ബിനു മുന്നിലാണ് ഇന്ന് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

Also Read; “കേരള കോൺഗ്രസ് (M) ഇടതുമുന്നണി വിടുമെന്നത് പൊളിറ്റിക്കൽ ഗോസിപ്പ്; എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കും”: ജോസ് കെ മാണി

തുടർച്ചയായി നാലാം ദിവസമാണ് തൃശൂരിലെ പരാജയത്തിൻ്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്. എംപി വിൻസെന്റ് യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെക്കുക, അനിൽ അക്കരയെ വിളിക്കൂ, കോൺഗ്രസിനെ ഒറ്റിക്കൊടുക്കൂ എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. ഹൈക്കമാൻ്റിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കാൻ KPCC പ്രസിഡൻ്റ് കെ സുധാകരൻ വൈകാതെ തൃശൂരിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News