തൃശൂരിൽ ആനയെ കൊന്ന് കൂഴിച്ചുമൂടിയ സംഭവം;പ്രതികളിലൊരാൾ പിടിയിൽ

തൃശൂർ മള്ളൂർക്കരയിൽ റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിൽ. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വിൽക്കാൻ കൊണ്ടുപോയ അഖിലിന്റ സംഘത്തിലെ അം​ഗമാണ് വിനയൻ. അഖിലിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു വനം വകുപ്പ് കോടതിയിൽ വ്യക്തമാക്കി. പിന്നാലെയാണ് അഖിലിനു ശേഷം മറ്റൊരാൾ കൂടി കസ്റ്റഡിയിലായത്.

Also Read: പാലക്കാട് തേങ്കുറുശ്ശിയിൽ വൻ സ്പിരിറ്റ് വേട്ട , ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു

ജൂൺ 16നാണ് വിനയനുൾപ്പെട്ട സംഘം അനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചത്. ജൂൺ 15നു ആനയെ കൊന്നു കുഴിച്ചു മൂടുന്നതിനിടെ ഒന്നാം പ്രതി വാഴക്കോട് റോയ് അറിയാതെ ആനക്കൊമ്പ് മുറിച്ചെടുത്തു റബർ തോട്ടത്തിൽ ഒളിപ്പിച്ചു വച്ചിരുന്നു. പിറ്റേ ദിവസം അഖിലിനൊപ്പമെത്തി വിനയൻ കൊമ്പ് കാറിൽ കയറ്റി കൊണ്ടു പോയി. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. റോയ് ഒളിവിലാണെന്നു മച്ചാട് റേഞ്ച് ഓഫീസര്‍ അറിയിച്ചിരുന്നു.

റോയിയുടെ പറമ്പില്‍ ആനയുടെ ജഡം കുഴിച്ചുമൂടി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. ജെസിബി ഉപയോഗിച്ച് ജഡം പുറത്തെടുത്തു. അഴുകിയ നിലയിലാണ് ജഡം. ജഡത്തിന് രണ്ടുമാസത്തിലേറെ കാലപ്പഴക്കമുണ്ട്. എന്നാല്‍ ഒരു കൊമ്പ് മാത്രമാണ് കണ്ടെത്തിയത്.

Also Read: കെ റെയിലിന് പാര വച്ച കെ സുരേന്ദ്രൻ , ഇ ശ്രീധരൻ പറഞ്ഞപ്പോൾ അതിനെ പിന്തുണയ്ക്കുന്നുവെന്ന് എംവി ഗോവിന്ദൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News