![](https://www.kairalinewsonline.com/wp-content/uploads/2024/05/kuzhimandhi.jpg)
തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 85 ആയി. പനിയും വയറിളക്കവും ഛര്‍ദ്ദിയും ഉള്‍പ്പെടെ കുട്ടികളടക്കം ഉള്ളവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം സെന്ററിന് വടക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍ നിന്നും അല്‍ഫാം കുഴിമന്തി അടക്കമുള്ള ഭക്ഷണം വാങ്ങി കഴിച്ചവരാണ് ആശുപത്രിയില്‍ ഉള്ളത്. കൂടുതല്‍ പേരും പാര്‍സല്‍ വാങ്ങി കൊണ്ടു പോയവരാണെന്ന് പറയുന്നു.
ALSO READ: ടച്ച് വെട്ടുന്നതിനിടെ ഷോക്കേറ്റു; ഇടുക്കിയിൽ ഡ്യൂട്ടിക്കിടെ ലൈൻമാന് ദാരുണാന്ത്യം
ഭക്ഷണം കഴിച്ച് അര്‍ദ്ധരാത്രിയോടെയാണ് മിക്കവര്‍ക്കും അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം, ഇരിങ്ങാലകുട, കൊടുങ്ങല്ലൂര്‍, പുതിയകാവ്, വലപ്പാട്, എന്നിവടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കുഴിമന്തിയോടൊപ്പം നല്‍കിയ മയോണൈസാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പും, ഫുഡ് ആന്‍ഡ് സേഫ്റ്റിയും പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചു.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here