തൃശൂരില്‍ തീ കൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശൂർ ചേലക്കരയിൽ തീ കൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേലക്കര ചിറങ്കോണം പൂച്ചേങ്കിൽ ഉമ്മറിന്റെ ഭാര്യ റഫീനയാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പത്തേമുക്കാലോടെ വീടിനു പുറത്തിറങ്ങി മണ്ണെണ ശരിരത്തി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. അയൽവാസികളും ബന്ധുക്കളുംചേർന്ന് വെള്ളമൊഴിച്ച് തീയണച്ച് ചേലക്കര സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ALSO READ: പലസ്തീൻ തൊഴിലാളികളെ ഗാസയിലേക്ക് തിരിച്ചയച്ച് ഇസ്രയേൽ

ഗുരുതരമായി പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്നു രാവിലെ മരണം സംഭവിച്ചത്. ഭർത്താവ് ഉമ്മർ ഗൾഫിലാണ് ഇവർക്ക് പന്ത്രണ്ടും, ഒമ്പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. സംഭവ ന്നും ഭർത്താവിൻറെ ഉമ്മയും, സഹോദരിയും ഒരു കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവുമായുള്ള കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ALSO READ: കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു, അമ്മയും സഹോദരനും ഗുരുതരാവസ്ഥയില്‍ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News