തൃശൂർ മതിലകം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

തൃശൂർ മതിലകം സ്വദേശിയെ കാപ്പ ചുമത്തി രണ്ട് വർഷത്തേക്ക് ജയിലിലടച്ചു. കൂളിമുട്ടം ഭജനമഠം സ്വദേശി ഇളയരാംപുരയ്ക്കൽ 30 വയസ്സുള്ള രാഹുൽരാജിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. നേരത്തേ ആറു മാസം കാപ്പ ചുമത്തി ജയിലിൽ പോയി വന്ന ശേഷം മൂന്ന് വധശ്രമകേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാളെ രണ്ട് വർഷത്തേക്ക് തുറങ്കലിലടച്ചത്. പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഹുൽ രാജ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ജില്ലാ കളക്ടർ രണ്ട് വർഷത്തേക്ക് കാപ്പ ചുമത്തിയത്.

Also Read: സംസ്ഥാനത്തെ കനത്ത ചൂടില്‍ വൈദ്യുതി മേഖലയ്ക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News