തൃശൂർ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തൃശൂർ അതിരപ്പിള്ളിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തവളക്കുഴിപ്പാറ കോളനി സ്വദേശി 38 വയസുള്ള ഷിജുവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

Also read:കട്ടപ്പന ഇരട്ട കൊലപാതകം; വിജയന്റെതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി

വെള്ളിയാഴ്ച സന്ധ്യയോടെ പോത്തുമ്പാറ കോളനിക്ക് സമീപം അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകരാണ് ചാലക്കുടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ അടക്കം മൂന്ന് പേർ മദ്യം നൽകി പീഡിപ്പിച്ചതായി പെൺകുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രതിയായ ഷിജു ഓട്ടോയിൽ എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News