കരുവന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതർ

തൃശൂർ കരുവന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. രാത്രി പതിനൊന്നു മണിയോടെയാണ് ദേശീയ പാത 66 ലെ കയ്പമംഗലം പന്ത്രണ്ട് സെന്ററിൽ നിന്നും മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തിയത്. റോഡിൽ നിന്ന് ഒരു കാറിന് കൈ കാണിച്ച വിദ്യാർത്ഥികളെ ഡ്രൈവർ വാഹനം നിർത്തി കാറിൽ കയറ്റി കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മൂന്ന് പേരും സുരക്ഷിതരാണ്.

ALSO READ: പാർലമെന്റ് ആക്രമണം; മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ദില്ലി പൊലീസ്

ഇന്നലെ വൈകീട്ടാണ് തേലപ്പിള്ളി സ്വദേശികളും കരുവന്നൂർ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളുമായ ആദിദേവ്, അഭിനന്ദ്, ആറാം ക്ലാസ്സ് വിദ്യാർഥി എമിൽ എന്നിവരെ കാണാതായത്. സ്കൂളിൽ നിന്നും മടങ്ങിയെത്തിയ മൂന്ന് പേരും സൈക്കിളിലാണ് പുറപ്പെട്ടിരുന്നത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിൽ ഇന്നലെ സന്ധ്യ മുതൽ തന്നെ വിദ്യാർത്ഥികൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News