തൃശൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ കാട്ടൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനൻ ശ്രീകല ദമ്പതികളുടെ മകൾ 17 വയസുള്ള ആർച്ചയാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആർച്ചയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്.

Also Read; വിനോദയാത്രപോയി തിരികെവന്ന ബസ്സിൽ 50 കുപ്പി ഗോവൻ മദ്യം

വീട്ടുകാരും കാട്ടൂർ പോലീസും അന്വേഷണം തുടരുന്നതിനിടെ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വീടിന് സമീപത്തെ പഞ്ചായത്ത് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ഇന്ന് സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News