തൃശ്ശൂര്‍ മൂര്‍ക്കനിക്കര കൊലപാതകം; 6 പ്രതികള്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍ മൂര്‍ക്കനിക്കര കൊലപാതകത്തില്‍ 6 പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഇരട്ട സഹോദരന്‍മാരായ വിഷ്ണു ജിത്തും ബ്രഹ്‌മജിത്തും ഉച്ചയോടെ പോലീസ് പിടിയിലായി. നാലു പേരെ ഇന്നലെ രാത്രിയില്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂര്‍ക്കനിക്കര കുമ്മാട്ടി ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്നലെ വൈകിട്ട് മൂര്‍ക്കനിക്കര കുമ്മാട്ടി ഘോഷയാത്രയ്ക്കിടെയാണ് കൊലപാതകം നടന്നത്. കൊഴുക്കുള്ളി ചീരക്കാവ് സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ജിതിനും സംഘര്‍ഷത്തിനിടെ കുത്തേറ്റിരുന്നു. ഘോഷയാത്ര നടക്കുന്നതിനിടെ ഡാന്‍സ് ചെയ്യുമ്പോള്‍ ദേഹത്തു തട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം തുടങ്ങിയത്. പ്രതികളായ അനന്തകൃഷ്ണനും വിഷ്ണു ജിത്തും ചേര്‍ന്ന് അഖിലിനെയും സുഹൃത്ത് ജിതിനെയും കത്തികൊണ്ട് കുത്തി. കൊല നടത്തിയ ഉടന്‍തന്നെ പ്രതികളെല്ലാം ഓടി രക്ഷപ്പെടുകയും ചെയ്തു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഖില്‍ മരണമടഞ്ഞിരുന്നു. നേരത്തെ വേറെ കൊലപാതക കേസില്‍ പ്രതികളായിട്ടുള്ള പ്രധാന പ്രതികള്‍ക്ക് കയ്യില്‍ കത്തി കൊണ്ടു നടക്കുന്ന പതിവുണ്ടായിരുന്നു.

Also Read: ഓണവിപണിയിലും കുടുംബശ്രീ വിജയഗാഥ, 23 കോടിയുടെ വില്‍പ്പന, അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

പ്രതികളായ അക്ഷയ് , അനന്തകൃഷ്ണന്‍, ജിഷ്ണു, ശ്രീരാജ് എന്നിവരെ പോലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിഷ്ണുജിത്തും സഹോദരനായ ബ്രഹ്‌മജിത്തും ഒളിവിലായിരുന്നു. ഇന്നുച്ചയോടെയാണ് മണ്ണുത്തി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തും. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read: സ്വന്തം കമ്പനികളില്‍ രഹസ്യമായി നിക്ഷേപം നടത്തി; അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍

ഇതിനിടെ ഇന്നലെ വൈകിട്ട് തന്നെ കണിമംഗലത്ത് റെയില്‍വേ ട്രാക്കിന് സമീപത്തു നിന്നും കാപ്പാ കേസില്‍ പ്രതിയായ ഗുണ്ടാ നേതാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൂത്തോള്‍ പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കരുണാമയന്‍ എന്ന് വിളിക്കുന്ന വിഷ്ണുവാണ് കൊല്ലപ്പെട്ടത്. പകപോക്കല്‍ ആണ് കരുണാമയന്റെ കൊലക്ക് പിന്നില്ലെന്നാണ് സൂചന.
ഒരേ ദിവസം അടുത്തടുത്ത സമയങ്ങളില്‍ തന്നെ രണ്ടു കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ തൃശ്ശൂരില്‍ പോലീസ് പട്രോളിങ് ഊര്‍ജ്ജമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News