റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു; മരണം വെടിയേറ്റ്

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശ്ശൂര്‍ സ്വദേശി കൊല്ലപ്പെട്ടു. കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഉക്രെയ്നെതിരെയുള്ള യുദ്ധമുഖത്ത് നിന്നും വെടിയേറ്റാണ് ബിനില്‍ മരിച്ചതെന്നും എംബസിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ബിനിലിന്റെ കുടുംബത്തെ മരണ വിവരം ഇന്ത്യന്‍ എംബസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം, റഷ്യന്‍ കൂലി പട്ടാളത്തില്‍ ബിനിലിന്റെ കൂടെ അകപ്പെട്ട തൃശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന്‍ റഷ്യന്‍ അധിനിവേശ ഉക്രെയ്‌നില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തി.

ALSO READ: വയനാട് പുല്‍പ്പളളി കടുവ ദൗത്യം; ഉടന്‍ കൂട്ടിലാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിഎഫ്ഒ

ഉക്രെയ്‌നില്‍ യുദ്ധമുഖത്ത് ഷെല്ലാക്രമണത്തില്‍ ജെയിന് പരിക്കേറ്റിരുന്നു. ശേഷം കുറച്ച് നാള്‍ അവിടെയുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് മോസ്‌കോയിലുള്ള ആശുപത്രിയില്‍ എത്തിച്ചത്.ജെയിന്‍ തന്നെയാണ് വാട്‌സാപ്പ് കോളിലൂടെ മോസ്‌കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എന്നും വേഗം സുഖം പ്രാപിക്കുമെന്നുമാണ് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ചാലക്കുടിയിലെ ഒരു ഏജന്റ് മുഖേനയായിരുന്നു ബിനിലും ജെയിനും ഉള്‍പ്പടെയുള്ളവര്‍ റഷ്യയില്‍ എത്തിയത്.

ALSO READ: KLIBF; അക്ഷരങ്ങളുടെ പുതുലോകം സമ്മാനിച്ച നിയമസഭാ പുസ്തകോത്സവത്തിന് സമാപനം

ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയില്‍ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്റ് കബളിപ്പിച്ചതിനെ തുടര്‍ന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്റെ കൂട്ടത്തില്‍പെടുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന തൃക്കൂര്‍ സ്വദേശി സന്ദീപ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration