നാട്ടിക അപകടം: പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു

thrissur lorry accident

തൃശ്ശൂർ നാട്ടികയിൽ മദ്യലഹരിയിൽ ക്ലീനർ ഓടിച്ച തടിലോറി ഉറങ്ങികിടന്നവർക്കുമേൽ പാഞ്ഞു കയറി ഇറങ്ങിയുണ്ടായ അപകടത്തിൽപ്പെട്ട
മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ ജാൻസി, ദേവേന്ദ്രൻ, ചിത്ര തുടങ്ങിയവരാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം പുലർച്ചയുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച അഞ്ചു പേർക്കൊപ്പം ആണ് പരിക്കേറ്റവരെയും 6 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ള ജാൻസിയുടെ നില അതീവ ഗുരുതരമാണെന്നും ദേവീന്ദ്രന്റെയും ചിത്രയുടെ അവസ്ഥ ഗുരുതരമാണെന്നുമാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം. ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയ ജാൻസിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. അപകടത്തിൽപ്പെട്ട് കൂടുതൽ സമയം ചോര വാർന്നതും നിരവധി മുറിവുകൾ ഉണ്ടായതുമാണ് ഇവരുടെ പരിക്കുകൾ ഗുരുതരമാക്കിയത്.

ALSO READ; കളമശ്ശേരി ജെയ്‌സി കൊലക്കേസ്; മുഖ്യപ്രതി ഗിരീഷ് ബാബു സംഘപരിവാർ പ്രാദേശിക നേതാവ്

ദേവേന്ദ്രന്റെയും ചിത്രയുടെയും പരിക്കുകൾ ഗുരുതരം ആണെങ്കിലും ആരോഗ്യ അവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു. ആറു വയസ്സുകാരി ശിവാനി , രമേശ് , വിജയ് എന്നിവരും ചികിത്സയിൽ തുടരുന്നുണ്ട്.

അതേസമയം അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ കണ്ണൂർ ആലങ്ങോട് സ്വദേശി ജോസ് , ക്ലീനർ അലക്സ് എന്നിവരെ ഇന്നലെ രാത്രി കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മനപ്പൂർവമായ നരഹത്യ , മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആണ് ഇവർക്കെതിരെ ചുമത്തിയത്. വേഗത്തിൽ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സംഭവത്തിൽ വിശദമായ അന്വേഷണം തുടരാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം അപകടത്തിന് പിന്നാലെ സംഭവ സ്ഥലത്ത് പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിനിടെ 5 പേരുടെ മൃതദേഹങ്ങൾ ഇന്നലെ പാലക്കാട് മീങ്കര
ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കാര്യങ്ങൾ ഏകോപിച്ച് നടത്താൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് തൃശൂർ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ
നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News