ബിജെപി നേതാക്കളുടെ ക്രൈസ്തവ പ്രേമത്തിനെതിരെ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്

ബിജെപി നേതാക്കളുടെ അരമന സന്ദര്‍ശത്തയേും, കപട ക്രൈസ്തവ പ്രേമത്തെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. ഗോദ്ര കലാപകാലത്ത് കന്യാസ്ത്രികളെയും, വൈദികരേയും നഗ്‌നരായി തെരുവിലൂടെ വലിച്ചിഴച്ചത് ക്രൈസ്തവര്‍ മറക്കില്ലെന്നും, ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

മോദി ഈസ്റ്റര്‍ ദിനത്തില്‍ പള്ളി സന്ദര്‍ശിച്ചത് അപഹാസ്യമാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തയ്യാറാകാത്തത് വിചാരധാരയെ സാധൂകരിക്കുന്നതിനാലാണെന്നും മിലിത്തിയോസ് പറഞ്ഞു. ബിഷപ്പുമാരുടെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും സമൂഹത്തിന്റെ പൊതുനിലപാടായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News