പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ രൂൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത യോഹാനോൻ മാർ മിലിത്തിയോസ്.’അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നുഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’- എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ എന്നും മാർ മിലിത്തിയോസ് പരിഹസിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.
ഇന്നലെ പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുൽക്കൂട് തകർത്തതായി പരാതി ഉയർന്നിരുന്നു. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ചയാണ് സ്‌കൂളിൽ പുൽക്കൂട് ഒരുക്കിയിരുന്നത്. തുടർന്ന് രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്.സംഭവത്തിൽ സ്‌കൂൾ അധികൃതർ പൊലീസിന് പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിലായിരുന്നു.ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ എത്തി പ്രശ്നം ഉണ്ടാക്കിയത്.സ്കൂളിലേക്ക് എത്തിയ ഇവർ പ്രധാനധ്യാപികയെയും അധ്യാപകരെയും അസഭ്യം പറയുകയും, ക്രിസ്മസ് അല്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകരുടെ അസഭ്യ വർഷം.സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിലായി. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here