കാർ യാത്രക്കാരനെ ടോൾ ജീവനക്കാർ സംഘം ചേർന്ന് മർദിച്ചു; തൃശൂർ പാലിയേക്കര ടോള്‍പ്ലാസയിൽ സംഘർഷം

തൃശൂർ പാലിയേക്കര ടോള്‍പ്ലാസയിൽ സംഘർഷം. കുടുംബവുമായി സഞ്ചരിച്ച കാർ യാത്രക്കാരനെ ടോൾ ജീവനക്കാർ സംഘം ചേർന്ന് മർദിച്ചു. തലക്കടിയേറ്റ് പരിക്കുപറ്റിയ കാർ യാത്രക്കാരൻ ചുവന്നമണ്ണ് സ്വദേശി ഷിജു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

ALSO READ: കുഞ്ഞ് ഫാത്തിമയ്ക്ക് ഇനി നിവര്‍ന്നിരിക്കാം, ശസ്ത്രക്രിയ വിജയം; മന്ത്രി വീണാ ജോർജ്

ഫാസ്ടാഗ് ഇല്ലാതിരുന്ന ഷിജുവിൻ്റെ കാർ മറ്റൊരു വാഹനത്തിൻ്റെ പിറകിലൂടെ ടോൾ ബൂത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ ഡ്രമ്മുകൾ നിരത്തി കാർ തടഞ്ഞു. തുടർന്നുണ്ടായ തർക്കത്തിൽ ആറ് ടോൾ ജീവനക്കാർ ചേർന്ന് തന്നെ മർദിക്കുകയായിരുന്നുവെന്ന് ഷിജു പറഞ്ഞു. അമ്മയും ഭാര്യയും കാറിലുണ്ടായിരുന്നു. എറണാകുളത്തെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു കുടുംബം. അതേസമയം ടോൾ നൽകാതെ കടന്നുപോയ കാർ തടയുന്നതിനിടെ കാർ യാത്രക്കാരൻ മർദിച്ചു എന്നാണ് ടോൾ ജീവനക്കാരുടെ ആരോപണം. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു.

ALSO READ: ദുൽഖറിനെ കൂടാതെ മറ്റൊരു മലയാളി താരവും; മണിരത്നം-കമൽഹാസൻ ചിത്രം’തഗ് ലൈഫി’ലെ പുതിയ നടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News