തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം

paramekkavu

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം .പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല
അഗ്നിശമനസേന സ്ഥലത്തെത്തി.3 യൂണിറ്റ് ഫയർഫോഴ്സ് ആണ് എത്തിയത് .തീ നിയന്ത്രണവിധേയമാക്കി.

ALSO READ: ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു.ഇടുക്കി കമ്പംമെട്ടിന് സമീപം തമിഴ്നാട് വീരപാണ്ടിയിലാണ് സംഭവം.യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസിൽ ഇരുചക്രവാഹനം കൂട്ടിയിടിക്കുകയായിരുന്നു.ബസിനടിയിൽ അകപ്പെട്ട ബൈക്ക് യാത്രികനാണ് വെന്ത് മരിച്ചത് .തേനി സമധർമപുരം സ്വദേശി അരസാംഗമാണ് (57) മരിച്ചത്.

 ബൈക്ക് ബസിൽ ഇടിച്ച ശേഷം അരസാംഗത്തിനൊപ്പം ബസിനടിയിൽ അകപ്പെടുകയായിരുന്നു.എന്നാൽ ബസ് പിന്നെയും മുമ്പോട്ട് പോയതോടെ ബൈക്കിന് തീ പിടിച്ചു.യാത്രക്കാർ നിലവിളിച്ചതോടെ ബസ് നിർത്തുകയും യാത്രക്കാർ ഇറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു.ഇതേ സമയം അരസാംഗം ബസ്സിനടിയിൽ വെന്ത് മരിക്കുകയായിരുന്നു. പിന്നീട് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് തീ അണയ്ക്കുവാൻ സാധിച്ചത്.സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News