പൂരാവേശത്തിൽ തൃശൂർ..; സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്നു നടക്കും. രാത്രി ഏഴു മണിയോടെ പാറമേക്കാവ് വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തുക. അതിനുശേഷം തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തും. രണ്ടു വിഭാഗങ്ങളുടെയും വെടിക്കെട്ട് ചുമതല ഇത്തവണ ഒരാൾക്കു തന്നെയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Also Read: അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നൽകി കോഴിക്കോട് എൽഡിഎഫിന്റെ പ്രകടനപത്രിക; പ്രകാശനം എം എ ബേബി ഉദ്‌ഘാടനം ചെയ്തു

തൃശൂർ പൂരത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രത്തിൽ ആദ്യമായാണ് തിരുവമ്പാടിയുടെയും പാറമേക്കാവിൻ്റെയും വെടിക്കെട്ടു ചുമതല ഒരാൾ തന്നെ ഏറ്റെടുക്കുന്നത്. തൃശൂർ മുണ്ടത്തിക്കോട് സ്വദേശി പി എം സതീശനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ടു ചുമതല. ഇന്നു രാത്രി ഏഴരയോടെ പാറമേക്കാവ് വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തുക. തുടർന്ന് തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തും. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന് നേതൃത്വം നൽകിയത് സതീശൻ ആയിരുന്നു.

Also Read: മുഖ്യമന്ത്രി ഷിൻഡെയുടെ മകനെതിരെ പരസ്യമായി രംഗത്തിറങ്ങി കല്യാൺ ബിജെപി പ്രവർത്തകർ

നിലയമിട്ടുകൾ, ബഹുവർണ അമിട്ടുകൾ, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവയെല്ലാം വെടിക്കെട്ടിലുണ്ടാകും. സാമ്പിൾ വെടിക്കെട്ടിനായുള്ള ഒരുക്കങ്ങൾ തേക്കിൻകാട് മൈതാനിയിൽ അവസാന ഘട്ടത്തിലാണ്. ഏപ്രിൽ 20ന്‌ പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. സ്വ​രാ​ജ് ​റൗ​ണ്ടി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​പെ​സോ​യും​ ​പൊ​ലീ​സും​ ​അ​നു​വ​ദി​ച്ച​ ​സ്ഥ​ല​ങ്ങ​ളി​ൽ​ നി​ന്ന് പൊതുജനങ്ങൾക്ക് വെ​ടി​ക്കെ​ട്ട് ​കാണാൻ സൗകര്യമുണ്ടാകും. പൂരത്തിൻ്റെയും വെടിക്കെട്ടിൻ്റെയും പശ്ചാത്തലത്തിൽ തൃശൂർ നഗരം കനത്ത പൊലീസ് സുരക്ഷയിലാണ്. രാവിലെ മുതൽ സ്വരാജ് റൗണ്ടിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News