തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വൈകിട്ട് രാമനിലയത്തിലാണ് യോഗം. കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളും തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാർ ഇടപെട്ടത്. പൂരം പ്രദർശന നഗരിയിലെ മൈതാനത്തിന്റെ വാടക കൊച്ചിൻ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചതിനാൽ പൂരം നടത്തിപ്പു തന്നെ പ്രതിസന്ധിയിലാകും എന്നാണ് തിരുവമ്പാടിയും പാറമേക്കാവും പറയുന്നത്.
തൃശൂർ പൂരവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ഇരു ദേവസ്വങ്ങളും യോഗം ചേർന്ന് കഴിഞ്ഞ ദിവസം സംയുക്ത പ്രമേയവും പാസാക്കിയിരുന്നു. ഇതിനു പിന്നാലെ തിരുവമ്പാടിയെയും പാറമേക്കാവിനെയും വിമർശിച്ച് കൊച്ചിൻ ദേവസ്വം പ്രസിഡന്റും രംഗത്തെത്തി. ഇതോടെയാണ് സർക്കാർ ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം തുടങ്ങിയത്.
Also read:മരിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു; ആക്രമണം വ്യാപിപ്പിക്കാന്‍ കൂടുതല്‍ ഇസ്രയേല്‍ സൈനികര്‍
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വൈകിട്ട് നടക്കുന്ന ചർച്ചയിൽ കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളും തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികളും പങ്കെടുക്കും. തേക്കിൻകാട് മൈതാനിയുടെ വാടക സംബന്ധിച്ച തർക്കത്തിനും ചർച്ചയിൽ പരിഹാരമാകുമെന്നാണ് സൂചന. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ഇന്നുതന്നെ വിഷയം അവസാനിച്ചേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here