ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂർ പൂരത്തിന് പരിസമാപ്തി

തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് പരിസമാപ്തി. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ഇരു ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിഞ്ഞത്.

ഇതോടെ തൃശൂർ പൂരം ഔദ്യോഗികമായി അവസാനിച്ചു. ജനലക്ഷങ്ങളാണ് പൂരദിവസങ്ങളിൽ തൃശൂരിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ ദിവസം നടന്ന കുടമാറ്റത്തിനും പകൽപൂരങ്ങൾക്കുമെല്ലാം സൂചി കുത്താൻ പോലും ഇടമില്ലാത്തത്ര തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് ഒന്നാം തിയ്യതി പുലർച്ചെ വെടിക്കെട്ടും ഉണ്ടായി.

പൂരത്തിന്റെ അവസാന ദിനമായ ഒന്നാം തിയ്യതി കനത്ത തിരക്ക് തന്നെയാണ് നഗരത്തിൽ അനുഭവപ്പെട്ടത്. ഇന്നും പകൽപ്പൂരങ്ങൾ ഉണ്ടായി. തുടർന്നാണ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News