തൃശൂർ പൂരം; മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ല: ബിനോയ്‌ വിശ്വം

Binoy viswam

തൃശൂർ പൂരത്തിലുള്ള അഭിപ്രായം ഇന്നലെ തന്നെ പറഞ്ഞു കഴിഞ്ഞു. എല്ലാർക്കും അറിയാവുന്ന കാര്യവും ആണത്. മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

പൂരം നടക്കേണ്ട പോലെ നടക്കണം എന്നാണ് സിപിഐയുടെ കാഴ്ചപ്പാട്. ഇപ്പോഴുള്ള പ്രശ്നം ഉപതെരഞ്ഞെടുപ്പാണെന്നും. പൂരം അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Also Read: ‘കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തുവരും’; എ കെ ബാലൻ

പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്ത വാർത്താ സമ്മേളനം നടത്തി. കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിനുള്ള പെസോ ഇറക്കിയിട്ടുള്ള പുതിയ വിജ്ഞാപന പ്രകാരം ക്ഷേത്രങ്ങളിൽ ഒരിടത്തും വെടിക്കെട്ട് നടത്താൻ ആകില്ല വെടിക്കെട്ട് നടത്താനുള്ള സാഹചര്യം ഉത്സവങ്ങൾക്ക് ഉണ്ടാകണമെന്നും പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു.

Also Read: സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാലു ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

നാട്ടാന പരിപാലന ചട്ടം നടപ്പിലാക്കിയാൽ കേരളത്തിൽ ഒരു പൂരവും നടത്താനാവില്ലെന്നും ദേവസ്വം പ്രതിനിധികൾ പറഞ്ഞു. പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങൾക്കുവേണ്ടി ജി.രാജേഷ്  ഗിരീഷ്കുമാർ എന്നിവരാമ് വാർത്താസമ്മേളനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News