തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. ഇക്കുറി ഡബിള്‍ കളറോട് കൂടിയാണ് രണ്ട് വിഭാഗങ്ങളുടെയും വെടിക്കെട്ട്. ആകാശത്ത് ബഹുവര്‍ണ്ണ നിറങ്ങള്‍ വിരിയിക്കാന്‍ വ്യത്യസ്തതയുടെ ഒരു വന്‍ നിര തന്നെയാണ് ഇക്കുറി ഉണ്ടാവുക

ഇന്ന് രാത്രി 7 മണിക്കാണ് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് തിരി കൊളുത്തുക. ചുവന്ന ഇലകള്‍ പൊഴിക്കുന്ന റെഡ്ലീഫും ഫ്‌ലാഷ് ലൈറ്റ് ഉള്‍പ്പെടെ 45 തരം അമിട്ടുകളും ആകാശത്ത് വര്‍ണ്ണ വിസ്മയമൊരുക്കും.

തിരുവമ്പാടിയാണ് സാമ്പിളിന് ആദ്യം തിരികൊളുത്തുക. 60 ഓളം പേരുടെ മാസങ്ങളോളം ഉള്ള അധ്വാനത്തിന്റെ ഫലമാണ് തൃശ്ശൂരിന്റെ മണ്ണിനെ കളര്‍ ആക്കാന്‍ ഒരുങ്ങുന്നത്. സ്‌പെഷ്യല്‍ ഇനങ്ങള്‍ക്ക് പുറമേ പരമ്പരാഗത ശൈലിയിലുള്ള അമിട്ടുകളും ഇന്ന് മാനത്ത് പൊട്ടിവിരിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News