തൃശൂര്‍ പൂരം; വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ദേവസ്വം ബഞ്ച്. ചെരുപ്പ് ധരിച്ച് ആളുകള്‍ വരുന്നത് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. പൂരം ദിവസങ്ങളില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് നിര്‍ദ്ദേശം നല്‍കി.

READ ALSO:തെലുഗു ദേശം പാര്‍ട്ടി സ്ഥാപക വൈ എസ് ശര്‍മിള കോണ്‍ഗ്രസിലേക്ക്

കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് ആചാര ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് തൃശൂര്‍ സ്വദേശിയായ കെ നാരായണന്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തേക്കിന്‍കാട് മൈതാനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പതിവായി പട്രോളിങ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

READ ALSO:തിരുവനന്തപുരത്ത് മൂന്നോളം വീടുകളിൽ കഞ്ചാവ് മാഫിയ സംഘത്തിൻറെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News