പൂരാവേശത്തിൽ തൃശൂർ; തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ പൂരത്തിന് കൊടിയേറി. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തിലാണ് ഇപ്പോൾ പൂരം കൊടിയേറിയത്. ഉച്ചയ്ക്ക് 12 നും 12.15നും ഇടയ്ക്ക് പാറമേക്കാവിൽ പൂരം കൊടിയേറും. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. സാമ്പിൾ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.

Also Read: സൗദി ജയിലിൽ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം; നിയമ സഹായ സമിതി നടപടി ആരംഭിച്ചു

അതേസമയം, ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി. തൃശൂർ പൂരത്തിൽ ആനകളെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ കർശന നിർദേശങ്ങൾ ആണ് ഹൈക്കോടതി മുന്നോട്ട് വച്ചത്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ഉത്തരേന്ത്യയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് സർവ്വേ റിപ്പോർട്ടുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News