തൃശൂർ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന നീരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘം

തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്റര്‍ പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ആനകളുടെ ഫിറ്റ്‌നസ് പരിശോധന നീരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘത്തെയും ഹൈക്കോടതി നിയോഗിച്ചു.

Also Read; ഒടിപി ചതിച്ചു; അടിമാലിയിൽ വയോധികയുടെ കൊലപാതകത്തിലെ പ്രതികൾ പാലക്കാട് നിന്നും പിടിയിൽ

തൃശൂർ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി സര്‍ക്കുലര്‍ വഴി 50 മീറ്റര്‍ പരിധിയില്‍ ഇളവ് വരുത്തിയെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് പുതിയ ഉത്തരവ് എന്ന് സര്‍ക്കാര്‍. സിസിഎഫിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. 10 മീറ്ററെങ്കിലും അകലം അനിവാര്യമെന്നാണ് അമിക്കസ് ക്യൂറിയിൽ പറയുന്നത്. തീവെട്ടിയും ആനയും തമ്മില്‍ 5 മീറ്റര്‍ അകലം വേണമെന്നും അമിക്കസ് ക്യൂറിയിൽ ഉണ്ട്.

പൊതുജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് ഹൈക്കോടതി പറഞ്ഞു. 10 മീറ്റര്‍ പരിധി അപ്രായോഗികമെന്നാണ് പാറമേക്കാവ് ദേവസ്വം പറയുന്നത്. ആവശ്യമില്ലാത്ത ആളുകള്‍ പരിധിയിലേക്ക് കടന്നുകയറുമെന്നും, പൊതുജനത്തെ പൊലീസ് നിയന്ത്രിക്കണമെന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു. തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.

Also Read; ഗൂഗിൾ പേ അനൗൺസ്മെന്റ് കേട്ടില്ല; പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരിക്ക്

തെച്ചിക്കോട്ട് രാമചന്ദ്രനെ എങ്ങനെ പൂരത്തിന് എഴുന്നള്ളിക്കാനാകും? മതം ഉള്‍പ്പടെയുള്ളവ രണ്ടാമത്തെ കാര്യം, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. ഒരു ജീവന്‍ പോലും നഷ്ടപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഉത്തരവാദിത്തം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കണം. സാക്ഷ്യപത്രങ്ങള്‍ വിശ്വസിക്കാമെന്ന ഉറപ്പ് നല്‍കണമെന്നും ഹൈക്കോടതി. രേഖകള്‍ പരിശോധിച്ച് മറുപടി നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News