പൂരം: ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ അറിയാനാണ് ത്രിതല അന്വേഷണമെന്ന് മന്ത്രി കെ രാജൻ

തൃശൂർ പൂരം കലക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ അണിനിരന്നവർ ആരൊക്കെയാണ് എന്നത് പൊതുജനത്തിന് അറിയേണ്ടതുണ്ടെന്നും അതിനായാണ് ത്രിതല അന്വേഷണം നടത്തുന്നതെന്നും മന്ത്രി കെ രാജൻ. ആരോപണ വിധേയനായ എഡിജിപി ഉള്ളതിനാലാണ് അത് പ്രത്യേകമായി അന്വേഷിക്കുന്നത്. പൂരത്തിൽ രാഷ്ട്രീയം കളിക്കരുതെന്ന് ചർച്ചകൾക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

Also Read: ആർഎസ്എസിനെ എന്നും പ്രീണിപ്പിക്കുന്നത് കോൺഗ്രസ്സ്: വി എൻ വാസവൻ

തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർഥി 36 മണിക്കൂറും അവിടെയുണ്ടായിരുന്നു. നിങ്ങളുടെ സ്ഥാനാർത്ഥി അവിടെ എത്തിയത് രാവിലെ 7:30ന് മാത്രമാണ്. ജനയുഗത്തിന്റെ ലേഖനത്തെ കുറിച്ച് പ്രതിപക്ഷം പറയുന്നുണ്ടായിരുന്നു. പൂരം കലക്കുന്നതിന് ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർ ആരാണെങ്കിലും പുറത്ത് വരണം എന്നതാണ് സിപിഐയുടെ അഭിപ്രായം. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെയും അഭിപ്രായം

പൂരത്തിന്റെ എല്ലാ ഘട്ടത്തിലും ഇടപെട്ട വ്യക്തിയാണ് താൻ. അവിടെ പ്രശ്നമുണ്ടാക്കിയതിന് പിന്നിൽ എവിടെ നിന്നെല്ലാം ഉള്ള നീക്കമാണ് ആരാണ് അതിനു പിന്നിൽ എന്നതാണ് പ്രശ്നം. രാവിലെ നടത്തേണ്ട വെടിക്കെട്ട് ഉപചാരം ചൊല്ലി പിരിച്ചതിനുശേഷം മതി എന്നൊരു ചർച്ച ഉണ്ടായത് എങ്ങനെയാണ്. ആചാരലംഘനം ഉണ്ടായത് അവിടെയാണ്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അത് കണ്ടെത്താനാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News