വെടിക്കെട്ട് വിഷയവും ആനയെഴുന്നെള്ളിപ്പിലെ നിയന്ത്രണവും തൃശ്ശൂര്‍ പൂരം പ്രതിസന്ധിയിലാകുമെന്ന് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍. പ്രതിസന്ധി വിഷയം ചര്‍ച്ചചെയ്യാന്‍ മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും തൃശൂര്‍ ജില്ലയിലെ പ്രധാന ഉത്സവ ആഘോഷ കമ്മറ്റികളുടെ യോഗം ഡിസംബര്‍ 8 ന് വിളിച്ചു ചേര്‍ത്തിട്ടുന്നെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചു.
യോഗത്തിന് ശേഷം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നിലവില്‍ തീരുമാനമില്ല. സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.
ALSO READ: യൂത്ത് കോൺഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിൽ
രാജ്യമാകെ വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പുതിയ വിജ്ഞാപനത്തിലുള്ളത്. എക്‌സ്‌പ്ലോസിവ് ആക്ടിലെ പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിനു കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ALSO READ: ഇനി ഒടിടിയിൽ; കങ്കുവയുടെ റീലിസ് പ്രഖ്യാപിച്ചു
അതേസമയം ആനയെഴുന്നള്ളിപ്പിനായി ഹൈക്കോടതി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഉത്സവം നടത്താനാകാത്ത സ്ഥിതിയാണെന്ന് സംഘാടകര്‍ പറയുന്നു. കേസുകളെ നേരിട്ട് എഴുന്നള്ളിപ്പ് നടത്താന്‍ അധികമാരും തയ്യാറാകില്ല. നിയന്ത്രണത്തില്‍ അയവ് വരുത്തിയില്ലെങ്കില്‍ ആനയെഴുന്നള്ളിപ്പ് തീര്‍ത്തും ഇല്ലാതാകുമെന്നാണ് കരുതുന്നത്. നിലവിലെ നിയമങ്ങളും വിധികളും ഉത്തരവുകളും ചൂണ്ടിക്കാട്ടുകയും ഇവ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കുകയുമാണ് ഹൈക്കോടതി ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here