തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2025 മെയ് മാസത്തോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് റെവന്യു മന്ത്രി കെ രാജനും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.
2025 മെയ് മാസത്തോടെ എല്ലാ പക്ഷിമൃഗാദികളെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും. പാര്‍ക്ക് അതിന്റെ സകല സംവിധാനങ്ങളോടെയുമാകും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുക എന്നും മന്ത്രിമാര്‍ വ്യക്തമാക്കി. ടൂറിസ്റ്റ് വില്ലേജായി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന തൃശ്ശൂര്‍ പുത്തൂരിനെ മാറ്റുമെന്നും
അനാവശ്യമായ ധൃതിയില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നടത്താന്‍ അല്ല ഉദ്ദേശിക്കുന്നതെന്നും മന്ത്രിമാര്‍ പറഞ്ഞു. പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
ALSO READ: യൂത്ത് കോൺഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിൽ
എല്ല സജ്ജീകരണങ്ങളും പൂര്‍ത്തിയാകുന്നതോടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായി പുത്തൂര്‍ മാറും. മാത്രമല്ല ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയെന്ന പ്രത്യേകതയും പുത്തൂരിനുണ്ട്. 350 ഏക്കറില്‍ 300 കോടി രൂപ ചെലവിലാണ് പാര്‍ക്ക് സജ്ജീകരിക്കുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര രംഗത്തെ കുതിപ്പിന് പുത്തന്‍ കരുത്തായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മാറുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തന്നത് . കിഫ്ബി ധനസഹായത്തോടെ 2019ലാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here