തൃശൂരില്‍ യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു

തൃശൂര്‍ പെരിഞ്ഞനത്ത് യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നതായി പരാതി. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം. ശോഭനയുടെ മകള്‍ പ്രീജുവിന്റെ കഴുത്തില്‍ നിന്നുമാണ് മാല പൊട്ടിച്ചെടുത്തത്.

READ ALSO:വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; 1 മരണം

ശോഭനയും പ്രീജുവിന്റെ മകനും ചേര്‍ന്ന് വീടിന്റെ ഗെയിറ്റ് അടക്കാന്‍ പോയ സമയത്താണ് പതുങ്ങി നിന്നിരുന്ന കള്ളന്‍ വീട്ടില്‍ കയറി പ്രീജുവിനെ ഭയപ്പെടുത്തി കഴുത്തില്‍ നിന്നും മാല പൊട്ടിച്ചത്. കയ്യിലുണ്ടായിരുന്ന കത്തി വീട്ടില്‍ ഉപേക്ഷിച്ചാണ് കള്ളന്‍ കടന്നുകളഞ്ഞത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

READ ALSO:ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News