തൃശൂര്‍ സ്‌കൂളിലെ വെടിവയ്പ്പ്; ഉപയോഗിച്ചത് എയര്‍ഗണ്‍ അല്ലെന്ന് മേയര്‍, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത് എയര്‍ഗണ്‍ അല്ലെന്ന് തൃശൂര്‍ മേയര്‍. പിസ്റ്റളിന്റെ രൂപമാണെന്നും കൂടുതല്‍ പരിശോധിച്ചാല്‍ മാത്രമേ അറിയൂ എന്നും മേയര്‍ പറഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥിയായ തൃശൂര്‍ മുളയം സ്വദേശി ജഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ 10.15 ഓടെയായിരുന്നു സംഭവം. നേരത്തെ പഠിച്ച സമയത്ത് മറന്നുവെച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ സ്‌കൂളിലേക്കെത്തിയത്. അധ്യാപകര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ബാഗില്‍ നിന്നും തോക്കെടുത്തത്.

Also Read: യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണം; കൊവിഡ് വാക്‌സിനേഷന്‍ മൂലമല്ലെന്ന് ഐസിഎംആര്‍

സ്റ്റാഫ് റൂമില്‍ കയറി കസേരയില്‍ ഇരുന്നശേഷം അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ക്ലാസ് റൂമിനുള്ളിലും കയറി ഇയാള്‍ ഭീഷണിപ്പെടുത്തി. കുട്ടികളുടെയും ടീച്ചറുടേയും മുന്നില്‍ വെച്ചു വെടിയുതിര്‍ത്തു.

പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്നാണ് ജഗനെ പിടികൂടുന്നത്. രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ സ്‌കൂളില്‍ നിന്നും പഠനം നിര്‍ത്തി പോയതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ അധ്യാപകന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News