തൃശ്ശൂര്‍ പടിഞ്ഞാറേ കോട്ടയില്‍ തീ പിടിത്തം

തൃശ്ശൂര്‍ പടിഞ്ഞാറേ കോട്ടയില്‍ തീ പിടിത്തം. പി വി ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന മെസ ബര്‍ഗര്‍ റെസ്റ്റോറന്റിലാണ് വൈകിട്ട് മൂന്നരയോടെ തീപിടിത്തമുണ്ടായത്. ഭക്ഷണം കഴിക്കാന്‍ എത്തിയവരും റസ്റ്റോറന്റ് ജീവനക്കാരും അകത്തുണ്ടായിരുന്നെങ്കിലും പുക ഉയരുന്നതു കണ്ട് എല്ലാവരും പുറത്തിറങ്ങി രക്ഷപെടുകയായിരുന്നു.

Also Read: ‘എന്താണോ പറയുന്നത് അത് നടപ്പാക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം’; മുഖ്യമന്ത്രി

വൈദ്യുതി പോയതിനെ തുടര്‍ന്ന് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നു. ജനറേറ്റര്‍ ലൈനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂര്‍ അഗ്‌നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കോര്‍പ്പറേഷന്‍ വൈദ്യുത വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News