സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒടുവിൽ സ്വർണക്കപ്പ് ഗഡികൾ പൊക്കി. 1008 പോയിന്‍റോടെയാണ് തലസ്ഥാനം കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ‘കലസ്ഥാനമാക്കിയ’ കലോത്സവത്തിൽ തൃശൂർ വിജയ കിരീടമണിഞ്ഞത്. കപ്പെടുക്കുന്നത് 26 വർഷത്തിന് ശേഷമാണെന്ന പ്രത്യേകതയുമുണ്ട്. തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 26 വർഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. വെറും ഒരു പോയിന്റിനാണ് പാലക്കാടിന് കപ്പ് നഷ്ടമായത്.
ALSO READ; കലോത്സവ വേദിക്ക് അഭിമാനമായി കാടിന്റെ മകന്റെ നാടകം
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയര്‍ സെക്കന്‍ഡറിക്കാരാണ് തൃശൂരിന്റെ രക്ഷയ്‌ക്കെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരി 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്. കാല്‍നൂറ്റാണ്ടിനുശേഷമാണ്, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന വിശേഷണം പേറുന്ന തൃശൂര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്. 1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്.
തുടക്കം മുതൽ ഒന്നാം സ്ഥാനത്ത് ആധിപത്യം പുലർത്തിയിരുന്നെങ്കിലും കണ്ണൂർ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ആയിരം പോയിന്റുമായി കോഴിക്കോടാണ് നാലാം സ്ഥാനത്തുണ്ട്. എറണാകുളം (980), മലപ്പുറം (980), കൊല്ലം (964), തിരുവനന്തപുരം (957), ആലപ്പുഴ (953), കോട്ടയം (924), കാസര്‍ഗോഡ് (913), വയനാട് (895), പത്തനംതിട്ട (848), ഇടുക്കി (817) എന്നിങ്ങനെയാണ് പോയിന്റ് നില. 171 പോയിന്റോടെ സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ് ജി ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമത്. ഇടുക്കി എംകെഎന്‍എംഎച്ച്എസ് സ്‌കൂളാണ് മൂന്നാമത്.
ALSO READ; ഇനി അന്യമല്ല ഈ ഗോത്രകല; കലോത്സവ വേദിയിലെത്തിയ മലപ്പുലയ ആട്ടത്തെപ്പറ്റി അറിയാം
ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം പ്രധാന വേദിയായ എംടി– നിളയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികള്ളായെത്തും. ജേതാക്കൾക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കും. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here